ക്ഷേത്രകമ്മിറ്റി ഓഫീസിലോ
9447357746 എന്ന മൊബൈല്‍ നമ്പറിലോ ബന്ധപ്പെടുക
9447357746 എന്ന മൊബൈല്‍ നമ്പറിലോ ബന്ധപ്പെടുക
തൃക്കുറ്റിശ്ശേരി മഹാദേവ ക്ഷേത്രം
അയ്യായിരത്തിലധികം വര്‍ഷം പഴക്കമുള്ളതും മലബാറിലെ മഹാക്ഷേത്രങ്ങളില്‍ ഏറെ പ്രസിദ്ധവുമായ തൃക്കുറ്റിശ്ശേരി മഹാദേവ ക്ഷേത്രം ഭക്തജനങ്ങളുടെ പ്രാര്‍ത്ഥനയ്കും അഭീഷ്ടസിദ്ധിക്കും ഏകാശ്രയമായി വര്‍ത്തിക്കുന്നു. കൈലാസനാഥനും, ശ്രീമഹാവിഷ്ണുവും ഒരേ നാലമ്പലത്തിനുള്ളില്‍ തുല്യ പ്രാധാന്യത്തോടെ വ്യത്യസ്ഥ ശ്രീകോവിലുകളിലായി അനുഗ്രഹദായകരായി വര്‍ത്തിക്കുന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയത്രേ. കിരാതമൂര്‍ത്തിയുടെ മൂലസ്ഥാനം എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തെക്കുറിച്ച് ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്. അതില്‍ ഏറെ പ്രസിദ്ധമായ ഒന്നാണ് ശിവന്റെ ശ്രീകോവിലിനുമുന്നിലെ മണ്ഡപത്തിനടുത്തായി കാണപ്പെടുന്ന സ്വയംഭൂവായ കിണറിനെക്കുറിച്ചുള്ളത്.
ശിവനും മഹാവിഷ്ണുവിനും പുറമേ ഗണപതിയും,അയ്യപ്പനും, ഭഗവതിയും, പരദേവതയും ക്ഷേത്രപാലനും ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് ഇവിടെ വര്‍ത്തിക്കുന്നു.രണ്ടേക്കറിലധികം സ്ഥലത്ത് പരന്നു കിടക്കുന്ന നാലമ്പലവും ക്ഷേത്ര ഗോപുരവും പാട്ടുപുരയും അഗ്രിശാലയും കൂത്തമ്പലവും ശ്രീകോവിലുകളും നടവഴികളും ചേര്‍ന്ന ക്ഷേത്ര സമുച്ചയവും ക്ഷേത്രത്തിന്റെ മൂന്നു ഭാഗങ്ങളിലായി കാണപ്പടുന്ന ക്ഷേത്ര കുളങ്ങളും ഈ ക്ഷേത്രത്തിന്റെ മഹിമയെ വിളിച്ചോതുന്നവയാണ്
ഊരാളന്മാരായ നാലില്ലക്കാരുടെ അധീനതയിലായിരുന്ന ക്ഷേത്രം 1992 മുതല്‍ ക്ഷേത്രകമ്മിറ്റി രൂപീകരിച്ച് പരിപാലിച്ചുവരുന്നു. ഇപ്പോള്‍ ശ്രീ.കണ്ടോത്ത് കുഞ്ഞിക്കണ്ണന് പ്രസിഡന്റും ശ്രീ.രാജന് നായര്‍ പയമ്പിലാത്ത് സിക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് ക്ഷേത്ര ഭരണം നടത്തുന്നത്.

