നവീകരണകലശം

നവീകരണകലശത്തിന്റെ ഭാഗമായി രണ്ട് ശ്രീകോവിലുകളുടേയും മേല്‍ക്കൂര ചെമ്പടിച്ച് ഭദ്രമാക്കുന്നു. പ്രദക്ഷിണ വഴി കല്ലുപതിച്ച് മനോഹരമാക്കുന്നു. ചെമ്പുതകിടുകളുടേയും കല്ലുകളുടേയും സ്പോണ്‍സറുകള്‍ സ്വീകരിക്കുന്നു.
1 കിലോ ചെമ്പ് തകിടിന് 500 രൂപ
വലിയ ഒരു കല്ലിന് 3500 രൂപ
ചെറിയ ഒരു കല്ലിന് 1500 രൂപ
വലിയ കല്ലുകളില്‍ പേരം നാളും കൊത്തുന്നതാണ്


         ക്ഷേത്രത്തിന്റ ഭാഗമായുള്ള മതിലുകള്‍ ഊട്ടുപുര ശ്രീകോവിലുകള്‍ ചുറ്റമ്പലം എന്നിവയെല്ലാം കേടുപാടുകള്‍ തീര്‍ത്ത് സംരക്ഷിക്കുക, ഏതാണ്ട് ഒരു നൂറ്റാണ്ടുകാലമായി മുടങ്ങിക്കിടക്കുന്ന നവീകരണകലശം നടത്തി ദേവചൈതന്യത്തെ പുനരുദ്ധരിക്കുക ഒരു പ്രദക്ഷിണവഴി ഉള്‍പ്പെടെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നീ ആവശ്യങ്ങള്‍ക്കായി ഒരുനവീകരണകലശകമ്മിറ്റി രൂപീകരിച്ച് ക്ഷേത്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു.
     ശ്രീ.നീലകണ്ടന്‍ നമ്പൂതിരിപ്പാട് പാലക്കാട്ടില്ലത്ത്     :  ചെയര്‍മാന്‍
     ശ്രീ.ബാലരാമന്‍ മാസ്റ്റര്‍                                      :  കണ്‍വീനര്‍
ഏതാണ്ട് ഇരുപത്തിഅഞ്ച് ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കമ്മിറ്റി ഏറ്റെടുത്തിരിക്കുന്നത്.
ഭക്തജനങ്ങളില്‍ നിന്നുള്ള അകമഴിഞ്ഞ സഹായം ഇക്കാര്യത്തില്‍ ആവശ്യമാണ്.